എനിക്ക് ഒരു മതില്‍ പണിയണം...
അറിഞ്ഞോ????കഴിഞ്ഞ ആഴ്ച ഞാന്‍ ഒരു 70 സെന്റ് സ്ഥലം വാങ്ങി...തരക്കേടില്ലാത്ത സ്ഥലം ചുളു വിലയില്‍ കിട്ടിയതാണ്...
4 വയസുള്ള മോള്‍ പറഞ്ഞു.."അച്ഛാ നമുക്ക് വീട് വെക്കാം...പൂന്തോട്ടം ഉണ്ടാക്കാം"...5 ഇല്‍ പഠിക്കുന്ന മകനും ഭാര്യയും പറഞ്ഞു "ആദ്യം നമുക്ക് മതില്‍ കെട്ടാം..വീടുപണി അത് കഴിഞ്ഞു മതി..".ഭൂരിപക്ഷത്തിന്റെ അഭിപ്രായമായിരുന്നു എന്റെയും...അങ്ങിനെയാണ് ഞാന്‍ തീരുമാനിച്ചത്...
എനിക്ക് ഒരു മതില്‍ പണിയണം..പറമ്പിന്റെ നാല് ചുറ്റും ഉദേശം ഒരു രണ്ടാള്‍ ഉയരത്തില്‍...വഴിയെ പോകുന്നവരോ അയല്പക്കക്കാരോ കണ്ട പട്ടിയും പൂച്ചയും കോഴിയും ഒന്നുമോ എത്തി നോക്കരുത്, വലിഞ്ഞു കയറരുത്...ഞാന്‍ അവരുടെ അടുത്തേക്ക് ഒന്നിനും പോകുന്നില്ല..പിന്നെ അവര്‍ എന്തിനു എന്റെ അടുത്ത് വരണം????എന്റെ ലോകം എന്ന് പറഞ്ഞാല്‍ അത് എന്റെ മാത്രം ലോകമാണ്...ഞാനും ഭാര്യയും രണ്ടു മക്കളും മാത്രമുള്ള എന്റെ ലോകം...
മറ്റുള്ളവര്‍ക്ക് അതില്‍ എന്ത് കാര്യം...
കുട്ടികളെ പുറത്തേക്കൊന്നും കളിക്കാന്‍ വിടാറില്ല..അവര്‍ക്ക് കംപ്യുട്ടര്‍ മതി...അയല്‍ വീടുകളിലെ പരധൂഷണ സഭകളിലേക്കൊന്നും ഭാര്യയും പോകാറില്ല.ഞങ്ങള്‍ ഈ സ്ഥലം വാങ്ങിച്ചു എന്ന് അറിഞ്ഞപ്പോള്‍ ചിലരൊക്കെ വന്നതാണ്..അങ്ങോട്ട് വാ..ഇങ്ങോട്ട് വാ..കുട്ടികളെ വിടണം എന്നൊക്കെ പറഞ്ഞു...കാര്യമായി മൈന്‍ഡ് ചെയ്യാത്തതുകൊണ്ട് അവര്‍ പോയി...ഞങ്ങള്‍ അങ്ങോട്ട് പോയാല്‍ പിന്നെ അവര്‍ ഇങ്ങോട്ട് വരും..ഞങ്ങളുടെ പ്രൈവസി ഒക്കെ പോകും...എന്തായാലും .ഞാന്‍ രക്ഷപെട്ടു...
അങ്ങിനെ ഞാന്‍ ഗംഭീരമായി മതില്‍ പണിതു...വെള്ള നെരോലാക് എക്സെല്‍ പെയിന്റ് അടിച്ചു...കാസ്റ്റ് അയണ്‍ ഗേറ്റും പിടിപ്പിച്ചു..കോഴി ഇല്ല, പൂച്ച ഇല്ല, അയല്പക്കക്കാരില്ല ...സ്വസ്ഥം..സുഖം...
*************************
കുറച്ചു അധികം വര്‍ഷങ്ങള്‍ക്കു ശേഷം പേപ്പറില്‍ വന്ന ഒരു വാര്‍ത്ത...
" വീട്ടിനുള്ളില്‍ വൃദ്ധ ദമ്പതികള്‍ മരിച്ച നിലയില്‍"...പൂട്ടി ഇട്ടിരിക്കുന്ന ഗേറ്റ് ആഴ്ചകളായിട്ടും തുറക്കാത്തത് ശ്രദ്ധിച്ച അയല്‍വാസികള്‍ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് അവര്‍ നടത്തിയ അന്വേഷണത്തിലാണ് ഉദേശം 2 ആഴ്ചത്തെ പഴക്കം തോന്നിക്കുന്ന മൃത ശരീരങ്ങള്‍ വീട്ടിനുള്ളില്‍ നിന്നും കണ്ടെടുത്ത്...വീടിനു പുറക് വശത്ത് മതിലിന്റെ ഒരു ഭാഗം അടര്‍ന്ന നിലയില്‍ കാണപ്പെട്ടത് കവര്‍ച്ചാ ശ്രമത്തിന്റെ ഭാഗമാണോ എന്ന് സംശയം...എന്തായാലും മരണകാരണം അറിവായിട്ടില്ല...വിദേശത്തുള്ള മക്കള്‍ എത്തിയതിനു ശേഷം സംസ്കാരം...
7 comments:
"ഞാന്‍ അവരുടെ അടുത്തേക്ക് ഒന്നിനും പോകുന്നില്ല..പിന്നെ അവര്‍ എന്തിനു എന്റെ അടുത്ത് വരണം????എന്റെ ലോകം എന്ന് പറഞ്ഞാല്‍ അത് എന്റെ മാത്രം ലോകമാണ്...ഞാനും ഭാര്യയും രണ്ടു മക്കളും മാത്രമുള്ള എന്റെ ലോകം..."
സത്യം. ഒരു വീട്ടില്‍ അഞ്ചുമക്കള്‍ ഉണ്ടെങ്കില്‍ അഞ്ചുവീട് എന്നല്ലേ ഇപ്പൊഴത്തെ രീതി. ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കുന്നതു വൃദ്ധരായ മാതാപിതാക്കളും.
Abith, താങ്കളുടെ കമന്റ് എനിക്ക് ഉപകാരപ്രദമായെന്ന കാര്യം സന്തോഷപൂര്‍വ്വം അറിയിക്കട്ടെ. ഒപ്പം ഹൃദയം നിറഞ്ഞ നന്ദിയും.ആ വരികള്‍ ഞാന്‍ മാറ്റിയിട്ടുണ്ട്.
സ്വപ്നസഖി :
സത്യത്തില്‍ ഇതുപോലെ ചിന്തിക്കുന്ന ഒരുപാട് പേരില്ലേ നമ്മുടെ നാട്ടില്‍...ഒരു പരിധിവരെ നമ്മളും അങ്ങിനെയൊക്കെ അല്ലെ??? അഭിപ്രായത്തിനു ഒരുപാട് നന്ദി...ഇനിയും ഈ വഴിയൊക്കെ വരണേ...
പിന്നെ...എന്‍റെ കമെന്‍റ് കൊണ്ട് ഗുണമുണ്ടായി എന്ന് അദ്യമായ ഒരാള്‍ പറയണേ...സന്തോഷമായി...ട്രീറ്റ് ചെയ്യാട്ടോ..(വെറുതെ)
ഋതുവില്‍ നിന്ന ഞാന്‍ ഇവിടെ എത്തിയെ..അവിടെ ഈ പോസ്റ്റിനു വന്ന കമെന്റ്സിന്റെ ലിങ്ക്...എല്ലാവര്ക്കും ഋതുവിലേക്ക് സ്വാഗതം..
https://www.blogger.com/comment.g?blogID=8279919560677264267&postID=8690561689076918377
ഇടുക്കിയിലും പത്തനംത്തിട്ടയിലും ഇങ്ങനെ മരിക്കുന്നതിനെയാണ് ഇപ്പോൾ സ്വാഭാവിക മരണം എന്ന് വിളിക്കുന്നത്.
ബാക്കിയുള്ള ഇടങ്ങളും അത്രത്തോളമെത്താൻ പരിശരമിക്കുന്നു.
പരിശ്രമം വിജയിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം....
വാസ്തവം... ! ബന്ധങ്ങള്‍ ശിഥിലമാവുന്നു.. ആര്‍ക്കം ആരോടും കടപ്പടില്ല, കടമകള്‍ ഇല്ല.. നമ്മളെ കണ്ടു തന്നെ ആണല്ലോ നമ്മുടെ കുട്ടികളും വളര്‍ന്നു വരുന്നത്.. നമ്മളവര്‍ക്ക് പഠിപ്പിക്കുന്ന ശീലമാണ് സ്വാര്‍ഥത...പിന്നീട് അവരും സ്വാര്‍ത്ഥരാവുന്നു...!!!! നാം ഒറ്റപ്പെടുന്നു! അപ്പോള്‍ നാം വിലപിക്കുന്നു!
Post a Comment