ഓര്ക്കുട്ടും ഫെസ്ബുക്കും മൊബൈലും കമ്പ്യൂട്ടറും ടിവിയുമൊക്കെ അടിച്ചെല്പ്പിച്ച ഏകാന്തത...
ചുറ്റിനും എല്ലാവരും ഉണ്ടെന്നു വിളിച്ചു പറയുമ്പോളും ഏകനായി നടക്കേണ്ടി വരുന്ന, സത്യത്തില്‍ കൂട്ടിനു ആരുമില്ലാത്ത ഇന്നത്തെ ലോകം....
ഓടിത്തീര്‍ക്കാന്‍ 24 മണിക്കൂര്‍ തികയാതെ വരുന്ന ജീവിതം...
നഷ്ടമാകുന്ന ഓര്‍മ്മകള്‍..
.......................................................
.......................................................
ഒരിക്കൽക്കൂടി തുറന്നു കിടക്കുന്ന ജനലിലൂടെ പുറത്തേക്കു നോക്കിയിരിക്കുമ്പോൾ, ഫോട്ടോകള്‍ക്കോ വീഡിയോകള്‍ക്കോ എഴുതി നിറച്ചിരിക്കുന്ന വിവരണങ്ങള്‍ക്കോ, പറഞ്ഞുകൊടുക്കുന്ന വാക്കുകള്‍ക്കോ പകര്‍ന്നു നല്‍കാനാവുന്നതിലും കൂടുതല്‍ സൌരഭ്യം തനിച്ചിരിക്കുന്ന നിമിഷങ്ങളില്‍ ക്ഷണിക്കാതെ കടന്നുവരുന്ന ഓര്‍മ്മകള്‍ക്കുണ്ട് എന്നുള്ളതിന് തെളിവ് ഇപ്പോള്‍ എന്റെ കണ്മുന്നിലുള്ള ഒരു കൊച്ചു ജലാശയം മാത്രം...
എന്നും ഹൃദയത്തോട് ചേർത്തുപിടിക്കാൻ ഒരുപിടി ഓർമ്മകൾ കൂട്ടിനുണ്ടായിരിക്കണേ ദൈവമേ എന്ന പ്രാർത്ഥനയോടെ....
കടപ്പാട്: മരിച്ചുകിടക്കുന്ന എന്റെ സ്വന്തം ബ്ലോഗ്
0 comments:
Post a Comment