Tuesday, February 15, 2011

പകല്‍കിനാവ്‌...

ആരെയോ ബോധ്യപ്പെടുത്താനായി തുറന്നു വച്ചിരിക്കുന്ന പുസ്തകങ്ങള്‍ക്ക് നടുവില്‍, നിര്‍ജീവങ്ങളായ മണിക്കൂറൂകള്‍ക്കിടയില്‍, പാഴാക്കികളയുന്ന ഓരോ സെക്കന്റിനും എന്നെങ്കിലും ഒരിക്കല്‍ കണക്കു പറയേണ്ടി വരും എന്ന ഉത്തമബോധ്യത്തോടെ പുതിയൊരു പകല്‍ക്കിനാവിനെ ഞാന്‍ നിര്‍ബന്ധപൂര്‍വം ക്ഷണിച്ചു വരുത്തി...

സ്വപ്നങ്ങളുടെ ചീട്ടു കൊട്ടാരങ്ങള്‍ ഉയര്‍ന്നു ഉയര്‍ന്നു, വായു മണ്ഡലത്തിന്റെ അതിരും ഭേദിച്ചു, ഗുരുത്വാകര്‍ഷണത്തിനു പിടി കൊടുക്കാതെ, ഘര്‍ഷണത്തില്‍ കത്താതെ, വീണ്ടും ഉയര്‍ന്ന് അനന്തതയുടെ, ശൂന്യതയുടെ ലോകത്തില്‍ എവിടെയോ നിലച്ചു...

ചുറ്റും ഇരുട്ട്... കൂരിരുട്ട്... പക്ഷെ ചീവീടുകളുടെ കലപിലയില്ല...പ്രകാശം പരത്തി പെട്ടെന്ന് അണഞ്ഞുപോയ മെഴുകുതിരിയുടെ തുമ്പില്‍ നിന്നും ഉയരുന്ന കട്ടപിടിച്ച പുകയുടെ മണമില്ല...ഇരുളിന്റെ മറപറ്റി ചോരകുടിക്കാന്‍ പറന്നുവരുന്ന കടവാതിലുകളില്ല...കരിമ്പനയിലെ യക്ഷികളില്ല...ചുണ്ണാമ്പും തുരുമ്പെടുത്ത ആണിയുമില്ല...

രണ്ടുകണ്ണും കൂട്ടി അടച്ചു ഇരുട്ടാക്കി ഞാന്‍ ഒളിച്ചേ എന്ന് വിളിച്ചു പറയുന്ന കൊച്ചു കുട്ടിയുടെ നിഷ്കളങ്കമായ സന്തോഷം മാത്രം...

മനുഷ്യ നിര്‍മ്മിതമായ സമയം അനേകായിരം പ്രകാശവര്‍ഷങ്ങളുടെ ആ അകലത്തിലും തന്റെ ആധിപത്യം ഉറപ്പിച്ചു കടന്നു പോകവേ പെട്ടെന്ന് ഒരു തീ നാളം...നാളമല്ല...ഒരു ഗോളം..ബഹിരാകാശത്ത് തീ ഗോളമായിട്ടാണത്രെ കാണുക!!!!!!

കുട്ടിക്ക് കൌതുകം..അവന്‍ അതില്‍ തൊടാന്‍ ഭാവിച്ചു...ക്രമേണ ആ ഗോളം വലുതായി..കുട്ടിക്ക് പൊള്ളാന്‍ തുടങ്ങി...ഗോളം വീണ്ടും വലുതായി..ഒടുവില്‍ കുട്ടി അതില്‍ അലിഞ്ഞു ഒരു കറുത്ത പൊട്ടായി...ആ പൊട്ട് ഭൂമിയിലേക്ക്‌ പ്രയാണം ആരംഭിച്ചു...

ഗുരുത്വം അതിനെ ആകര്‍ഷിച്ചു...ആകാശവും കടന്നു അത് താഴേക്കു വീണു...ഘര്‍ഷണം അതിനെ വീണ്ടും നേര്‍പ്പിച്ചു ...ഒടുവില്‍ നിര്‍ജീവമായ ഒരു മുറിയുടെ ഉള്ളില്‍ കടന്ന ആ പൊട്ട്, കണികകളായി വായുവില്‍ ലയിച്ചു...ഓക്സിജനുമായി കൂടിച്ചെര്‍നു..ഒരു ദീര്‍ഘശ്വാസം...പക്ഷെ ഉച്ച്വാസത്തില്‍ ആ കണികകള്‍ ഉണ്ടായിരുന്നില്ല...

ശ്വാസകോശത്തിന്റെ ഏതോ അറകളില്‍ വച്ച് അത് രക്തവുമായി കലര്‍ന്ന് ഒഴുകി ഒഴുകി ഒരു വിരല്‍ തുമ്പില്‍ അവസാനിച്ചു...പുതിയൊരു പകല്‍ കിനാവിനു കൂടി ജീവന്‍ വച്ചു....

9 comments:

...sijEEsh... said...

നന്നായി.. :)

Anonymous said...

പകല്‍കിനാവ്‌ കാണുമ്പോള്‍ കുറച്ച് നല്ലത് കാണണ്ടേ..?
കൊള്ളാം ട്ടോ....

abith francis said...

@സിജീഷേട്ടാ.... നന്ദി..

@മഞ്ഞുതുള്ളി (priyadharsini):പരീക്ഷയുടെ തലേ ദിവസം കാണുന്ന കിനാവ് ഇങ്ങനെയല്ലേ ആവൂ...നല്ലൊരു കിനാവുമായി വീണ്ടും വരാം..
thaank uuuu...

jomin said...

shubham...kidilam..

താന്തോന്നി/Thanthonni said...

ഇങ്ങനെയും കിനാവ്‌ കാണാം...???

ശാലിനി said...

എന്ത് പറ്റി അഭീത്? പരീക്ഷയുടെ എഫക്റ്റ് ആണോ?
വെടിക്കെട്ട് കിനാവ് തന്നെ.. :)

ശാലിനി said...

ഒന്ന് പറയാന്‍ മറന്നു.. ഫീകരം!! :)

Pristine Princess........ said...

Mashe....
ithu padikkan irunnappam sambhavichathakum lle......????

abith francis said...

@ jomin..
thanks aliya..
@ താന്തോന്നി
@ ശാലിനി
@ ദേവിക
ഒരു പരീക്ഷയാണ്‌ എന്നെ ഈ അവസ്ഥയില്‍ എത്തിച്ചത്...ഇനി നല്ല കിനാവ് കാണാട്ടോ...

Post a Comment