Friday, April 22, 2016

സ്വർഗങ്ങൾ


ഇത്തിരി താമസിച്ചാണെങ്കിലും 'വിശ്വ വിഖ്യാത തെറി' വായിച്ചു.. കോഴിക്കോട്ടെ ഒരു കുന്നിൻപുറത്തെ സുഹറയുടെയും ബുദ്ധന്റെയും പിന്നെ ഏതാനും കുട്ടികളുടെയും ഇടയിൽ മാത്രം ഒതുങ്ങിപ്പോകുമായിരുന്ന മനോഹര മാഗസിനെ കേരളത്തിൽ മൊത്തം എത്തിക്കാൻ വേണ്ടി അത് 'കത്തിച്ചു' സഹായിച്ച എല്ലാവരെയും നന്ദിപൂർവ്വം സ്മരിച്ചുകൊള്ളുന്നു. നിങ്ങളുടെ പ്രവർത്തനങ്ങൾ മലയാള സമൂഹത്തിനും സാഹിത്യത്തിനും ഒരു മുതൽക്കൂട്ടാണെന്നും ഇനിയും ഒരുപാടുകാലം അവ ഇതേപോലെ തുടർന്നുകൊണ്ട് പോകാൻ സാധിക്കട്ടെ എന്നും അവസരത്തിൽ ആശംസിക്കുന്നു...
ഞാൻ പഠിച്ച എന്റെ കോളേജ് - എനിക്ക് എത്ര പ്രിയപ്പെട്ടതാണെങ്കിൽ തന്നെയും - അത് നിർജീവമായ വെറും ഒരു കൊണ്ക്രീട്റ്റ് കൂമ്പാരം മാത്രമായിരുന്നു എന്ന തിരിച്ചറിവ് മറ്റുപല അവസരങ്ങളിലെയും പോലെ വീണ്ടും ഉയർന്നുവന്നു.. എന്തായാലും മാഗസിനിൽ ഞാൻ വായിച്ച അശ്വിൻ എഴുതിയ ഒരു ലേഖനം എന്നോട് ചോദിച്ച കുറച്ചു ചോദ്യങ്ങളാണ് ഇവിടെ ..
എന്താണ് സ്വർഗം??
അതെന്തു ചോദ്യം എന്ന് ആരും തെറ്റിദ്ധരിക്കേണ്ട... വിവിധ മതങ്ങൾ വിവിധ രീതികളിൽ സ്വര്ഗത്തെക്കുറിച്ചു നമുക്ക് വിവരിച്ചു തന്നിട്ടുണ്ട്.. ഒരുപക്ഷെ മറ്റെന്തിനെക്കാളും കൂടുതൽ ഒരു ശരാശരി മലയാളി കേട്ടിരിക്കുന്നതും ചിന്തിക്കുന്നതും ഒക്കെ സ്വർഗത്തെക്കുറിച്ചും മരണാനന്തര ജീവിതത്തെക്കുറിച്ചും ഒക്കെയാവും..
പണ്ടാരോ പറഞ്ഞതുപോലെ രാമായണോം മഹാഭാരതോം ബൈബിളും ഖുറാനും അമ്മാതിരി എല്ലാ പുസ്തകങ്ങളും ആളുകൾ എന്നും ഓർമ്മിക്കുന്നതും അതിനെക്കുറിച്ചൊക്കെ സംസാരിക്കുന്നതും അവയൊന്നും മറന്നുപോവാത്തതും ഒക്കെ ഒരൊറ്റ കാരണം കൊണ്ടാണ്.. അവയെക്കുറിച് പലരും പലവഴികളിലൂടെയും നിരന്തരം നമ്മെ ഓർമ്മിപ്പിച്കൊണ്ടിരിക്കുന്നതുകൊണ്ട്.. മറക്കാൻ ഒരു ഗ്യാപ് കിട്ടിയാലല്ലെ മറക്കാൻ പറ്റൂ.. ഒന്നാംക്ലാസിൽ പഠിച്ച 'തറ പറ' ഒക്കെ എല്ലാരും ഓർക്കുന്നില്ലേ.. സിനിമ പാട്ടുകൾ ഓർക്കുന്നില്ലേ.. എന്താ കാരണം...ഇതുതന്നെ.. പലവട്ടം വായിച്ചും കേട്ടും എഴുതിയും പാടിയും ഒക്കെ നമ്മുടെ മനസ്സിൽ അതൊക്കെ അങ്ങനെ പതിഞ്ഞു പോയി.. അപ്പോഴാണ്‌ ഒരു കുട്ടി ജനിക്കുമ്പോൾ മുതൽ അവന്റെ കുഞ്ഞു ചെവിയിൽ മുഴങ്ങുന്ന കാര്യങ്ങൾ...
അപ്പോൾ വീണ്ടും സ്വർഗം.. മുകളിൽ പറഞ്ഞ മത ഗ്രന്ഥങ്ങളിലെല്ലാം സ്വർഗത്തെകുറിച്ചും അങ്ങോട്ട്‌ പോകാനുള്ള ഷോട്ട് കട്ടുകളെകുറിച്ചും ഒക്കെതന്നെ വളരെ വിശദമായി പറഞ്ഞിട്ടുണ്ട്.. ഓരോമതങ്ങളും അവരുടെ സോ കോൾഡ് എൻസൈക്ലോപീടിയകളും പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വിശ്വസിച്ച് അതേപടി ഫോളോ ചെയ്യുന്ന വിശ്വാസി നേരെ സ്വർഗത്തിലെത്തും.. അതാണ്‌ നമ്മുടെ വിശ്വാസം.. വിശ്വാസം ആണല്ലോ എല്ലാം..
ഇവിടെയാണ്‌ പ്രശ്നം ആരംഭിക്കുന്നത്... ഒരു മതം പറയുന്നു കൊല്ലരുത്, മോഷ്ടിക്കരുത്, സ്വന്തം കാര്യോം നോക്കി ദൈവത്തിന്റെ കാര്യോം നോക്കി ജീവിച്ചാൽ നീ സ്വർഗത്തിലെത്തും.. അറ്റ്‌ ദി സെയിം ടൈം അയല്പക്കകാരന്റെ മതം പറയുന്നു നീ ദൈവത്തിന്റെ കാര്യം നോക്കണം അതുപോലെ നിന്റെ ദൈവത്തെ വിശ്വസിക്കാത്ത ഒരു 10 എണ്ണത്തിന്റെ കാര്യം തീരുമാനം ആക്കുകയും വേണം.. അങ്ങനാണേൽ സ്വർഗം ദെ നിനക്ക് റെഡി.. അപ്പോൾ വേറൊരു ഗ്രൂപ്പ് പറയുന്നു മാർഗം അല്ല മച്ചാനെ ലക്‌ഷ്യം മാത്രമാണ് പ്രധാനം... ലക്ഷ്യത്തിൽ എത്താൻ അപ്പനോ സഹോദരനോ കൂട്ടുകാരനോ ഒന്നും പ്രശ്നം അല്ല... പൂശിക്കോ... മോക്ഷം റെഡി ആണ്.. ലെറ്റ്സ് മീറ്റ്‌ ഇൻ സ്വർഗം..
ഇതാണ് പ്രശ്നം.. 3 മതങ്ങൾ 3 സ്വർഗങ്ങൾ... 3 ഉം പറയുന്നത് പരസ്പര വിരുദ്ധമായ 3 കാര്യങ്ങൾ... സാമ്യം ഒരൊറ്റ കാര്യത്തിൽ മാത്രം.. ദൈവത്തിനു കൊടുക്കാനുള്ളതും ദൈവത്തെ നോക്കുന്നവർക്കു കൊടുക്കാനുള്ളതും കൃത്യമായി കൊടുക്കുക...ഇതുപോലെ എത്രയെത്ര മതങ്ങൾ... എത്രയെത്ര സ്വർഗങ്ങൾ...
4000 നും മുകളിൽ മതങ്ങളും വിശ്വാസങ്ങളുമുള്ള നമ്മുടെ ലോകത്ത് സ്വർഗ്ഗവും സ്വർഗ്ഗ സംബന്ധികളായ വിശ്വാസങ്ങളും ഇനിയുമുണ്ട്... നിർവാണവും എലീസിയവും അങ്ങനെ പലതും.. . സ്വർഗം എന്ന സങ്കല്പം വെറും മിഥ്യയാണെന്നും അത് ആളുകളെ പറ്റിച്ചു കാശുണ്ടാകാൻ ഫെവികോൾ കലക്കി വരുന്ന പാലുപോലെ ആണെന്നും വാദിക്കുന്നവരും ഉണ്ട്.. കണ്ടാൽ പാലുപോലെ ഇരിക്കും എന്നാൽ കുടിച്ചാൽ പണി പാളുകേം ചെയ്യും എന്നാണു അവരുടെ പക്ഷം...
അതൊക്കെ എന്താണെങ്കിലും എന്റെ സംശയം ഇതാണ്...
അപ്പോൾ എന്റെ സ്വർഗം എന്ന് പറയുന്നത് അടുത്തവന്റെ നരകം ആണോ? കൊന്നാൽ നരകത്തിൽ പോകും എന്ന് ഒരു മതം പഠിപ്പിക്കുമ്പോൾ അടുത്ത മതം പറയുന്നു സ്വർഗത്തിലോട്ടു അഡ്മിഷൻ വേണമെങ്കിൽ അത്യാവശ്യത്തിനു ആവാം.. അങ്ങനെയാണെങ്കിൽ ഞാൻ ഇന്ന് ഒരാളെ കൊന്നിട്ട് നാളെ അടുത്ത മതത്തിൽ ചേർന്നാൽ എനിക്ക് സ്വർഗം കിട്ടുവോ? വിഗ്രഹാരാധന തെറ്റാണെന്ന് ഫാൻ ഫോളോവേഴ്സ് ഏറ്റവും കൂടുതൽ ഉള്ള മതങ്ങൾ പറയുന്നു.. അവർ നരകത്തിൽ കേരളത്തിൽനിന്നും കൊണ്ടുവന്ന മായം ചേർത്ത വെളിച്ചെണ്ണയിൽ ഫ്രൈ ആക്കപ്പെടും പോലും.. അപ്പോൾ വിഗ്രഹാരാധന നടത്തുന്നവരുടെ ദൈവങ്ങൾ ഓഫർ ചെയ്യുന്ന സ്വർഗങ്ങളോ ? അതിനൊരു വിലയും ഇല്ലേ?

അപ്പോൾ എന്താണ് സ്വർഗം?? എന്താണ് നരകം.. വെരി വെരി കണ്ഫ്യൂസിംഗ് തമ്പുരാൻ...

ഇതുമാത്രമല്ലല്ലോ എല്ലാ മതങ്ങളും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഭാഷയിൽ ഒരുപാട് നല്ല കാര്യങ്ങൾ പറഞ്ഞിട്ടുണ്ടല്ലോ അതൊന്നും കാണാതെ കുറ്റം മാത്രം പറയുന്നത് എന്തിനാ എന്ന സ്വാഭാവികമായ സംശയം എനിക്കും എല്ലാവർക്കും ഉണ്ടാവാം.. ഉറപ്പായിട്ടും... അതിനുള്ള ഉത്തരം കണ്ണ് തുറന്നൊന്നു ചുറ്റും നോക്കിയാൽ കിട്ടും.. യുദ്ധങ്ങളും മഹാമാരികളും പ്രകൃതി ക്ഷോഭങ്ങളും മൂലം മരണമടഞ്ഞ ആളുകളേക്കാൾ എത്രയോ മടങ്ങ്‌ ആളുകൾ ജാതി-മത-വംശ-വർഗ വ്യത്യാസങ്ങളുടെ പേരിൽ തമ്മിൽതല്ലി ഇഹലോകവാസം വെടിഞ്ഞിട്ടുണ്ട്.. അവരൊക്കെ പോയത് സ്വർഗത്തിലെക്കോ അതോ നരകത്തിലേക്കോ...
വീണ്ടും കണ്ഫ്യൂഷൻ...


0 comments:

Post a Comment